ഭാര്യയോട് വഴക്കിട്ടതിന്റെ അമര്‍ഷം തീര്‍ക്കാന്‍ പ്രതികാരം; ഐസ് ക്രീമില്‍ എലിവിഷം ചേര്‍ത്തുനല്‍കി പിതാവിന്റെ ക്രൂരത, ആറുവയസുകാരന് ദാരുണാന്ത്യം, 2 സഹോദരങ്ങള്‍ ഗുരുതരാവസ്ഥയില്‍


മുംബൈ: (www.kvartha.com 01.07.2021) ഭാര്യയോട് വഴക്കിട്ടതിനെ തുടര്‍ന്നുള്ള അമര്‍ഷം തീരാതെ സ്വന്തം കുട്ടികള്‍ക്ക് ഐസ് ക്രീമില്‍ എലിവിഷം ചേര്‍ത്തുനല്‍കി പിതാവിന്റെ ക്രൂരത. വിഷം ചേര്‍ത്ത ഐസ് ക്രീം കഴിച്ച ആറുവയസുകാരന്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മറ്റു രണ്ട് കുട്ടികള്‍ ആസലുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പിതാവ് അലി നൗഷാദിനെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തു. 

ജൂണ്‍ 25നാണ് മുംബൈയിലെ മാന്‍കുര്‍ദ് ഏരിയയില്‍ ആരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടി മരിച്ചതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യ നസിയ ബീഗവും ഭര്‍ത്താവ് അലി നൗഷാദും തമ്മില്‍ വഴക്ക് പതിവായിരുന്നു. വഴക്കിട്ട ശേഷം നസിയ ബീഗം സഹോദരിയുടെ വീട്ടിലേക്ക് പോയി. ഈ സമയത്ത് ഐസ് ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് മക്കളെയും കൂട്ടി അലി നൗഷാദ് പുറത്തുപോകുകയായിരുന്നു. നസിയ ബീഗം തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ വയറുവേദനിക്കുന്നുവെന്ന് പരാതി പറഞ്ഞതോടെ ഇവരെ ആശുപത്രിയിലെത്തിച്ചു. 

News, National, India, Mumbai, Crime, Father, Mother, Children, Death, Police, Case, Treatment, Hospital, Mumbai man mixes rat poison in 3 children's ice cream after, 1 dead


ഇതിനിടെ നസിയ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത് കുട്ടികള്‍ അറിയാതെ വിഷം കഴിച്ചുവെന്നാണ്. എന്നാല്‍ ചികിത്സയ്ക്കിടെ ഒരു കുട്ടി മരിച്ചതോടെ പ്രശ്‌നം ഗുരുതരമായി. പിന്നാലെ സത്യം പുറത്തു വരികയായിരുന്നു. ചികിത്സയിലിരിക്കുന്ന കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords: News, National, India, Mumbai, Crime, Father, Mother, Children, Death, Police, Case, Treatment, Hospital, Mumbai man mixes rat poison in 3 children's ice cream after, 1 dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?