റോഡുകളുടെ പുനരുദ്ധാരണം: മഞ്ചേശ്വരത്ത് 1.80 കോടി രൂപയുടെ ഭരണാനുമതി: എകെഎം അഷ്‌റഫ്


ഉപ്പള (www.evisionnews.co): കാലാവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. 

പിഎച്ച്‌സി- അയ്യൂര്‍ റോഡ്- 10ലക്ഷം (മംഗല്‍പാടി പഞ്ചായത്ത്), ആരിക്കാടി കുന്നില്‍ പികെ നഗര്‍ റോഡ്-10ലക്ഷം (കുമ്പള പഞ്ചായത്ത്), മാസ്‌കോ കണ്ണതീര്‍ത്ത റോഡ് 10ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത്), ബോള്‍ക്കട്ടെ -ചിപ്പാര്‍ സ്‌കൂള്‍ റോഡ് 10ലക്ഷം (പൈവളികെ പഞ്ചായത്ത്), ഷേണി -പെര്‍ദണ റോഡ് 10ലക്ഷം (എന്‍മകജെ പഞ്ചായത്ത്), ധര്‍മ്മനഗര്‍ -അട്ടക്കല കട്ട റോഡ് 10ലക്ഷം (മീഞ്ച പഞ്ചായത്ത്), ബാഡൂര്‍ -കേറി റോഡ് 10ലക്ഷം (പുത്തിഗെ പഞ്ചായത്ത്), സുങ്കതകട്ടെ -ബൊഡ്‌ടോഡി റോഡ് 10ലക്ഷം (വൊര്‍ക്കാടി പഞ്ചായത്ത്), 

മേലകടി-കജ റോഡ് 10ലക്ഷം (മഞ്ചേശ്വരം), മുട്ടം ഹില്‍ ക്രോസ് റോഡ്-10ലക്ഷം (മംഗല്‍പാടി), മാവിനകട്ട -മാട്ടംകുഴി 10ലക്ഷം (കുമ്പള), എള്ളുകുമാരി -ഷേണി-ഉറുമി റോഡ് 10ലക്ഷം (എന്മകജെ), കടമജല്‍ -മലര്‍ റോഡ് 10ലക്ഷം (വൊര്‍ക്കാടി), ദേരടുക്ക-സട്ടിനടുക്ക റോഡ് 5 ലക്ഷം (പുത്തിഗെ പഞ്ചായത്ത്), മജീര്‍പള്ള- ബത്തോടി റോഡ് 10ലക്ഷം (മീഞ്ച), മച്ചമ്പാടി പാപ്പില റോഡ് 10ലക്ഷം (മഞ്ചേശ്വരം), കസായി ഹിദായത്ത് നഗര്‍ റോഡ്- 10ലക്ഷം (മംഗല്‍പാടി), പൊന്നങ്കളം- നരികുഞ്ച റോഡ് അഞ്ചു ലക്ഷം (പുത്തിഗെ), ജിഎച്ച്എസ്എസ് സ്‌കൂള്‍ കട്ട ബസാര്‍ റോഡ് 10ലക്ഷം (മഞ്ചേശ്വരം) എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?