പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടിൽ അർധരാത്രി പെട്രോളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
അയിരൂര്‍: (www.kvartha.com 03.07.2021) പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അർധരാത്രി പെട്രോളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ചെ ഒന്നരയോടെയാണ് സംഭവം. നൗഫലി(18) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അര്‍ധരാത്രി വീട്ടിലെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും പെട്രോള്‍ കുപ്പി കാണിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമെന്നാണ് വീട്ടുക്കാർ പറയുന്നത്. പെണ്‍കുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണം എന്നാവശ്യപ്പെട്ടാണ് പ്രതി അക്രമം അഴിച്ചുവിട്ടത്.

ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് നൗഫല്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുനയത്തിലൂടെ കീഴടക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നൗഫല്‍ ഏറെക്കാലമായി ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നൗഫലിനെ താക്കീത് ചെയ്തു. സുഹൃത്തിന്റെ പക്കല്‍നിന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയ നൗഫല്‍ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ നമ്പര്‍ ബ്ലോക് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് അര്‍ധരാത്രി വീട്ടിലെത്തിയത്. ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.
Keywords: News, Thiruvananthapuram, Love, Arrested, Arrest, Kerala, State, Police, Case, Young man arrested, Love proposal, Young man arrested for bringing petrol to house of a girl who refused a love proposal.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment