മിഠായി ബോക്‌സുകളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുകയായിരുന്ന 16 ലക്ഷം കൈക്കൂലിപണവുമായി റവന്യൂ ഉദ്യോഗസ്ഥന്‍ പിടിയില്‍
ജയ്പൂര്‍: (www.kvartha.com 18.07.2021) കൈക്കൂലി വാങ്ങിയ ഇന്‍ഡ്യന്‍ റവന്യൂ സെര്‍വീസ് (ഐ ആര്‍ എസ്) ഉദ്യോഗസ്ഥന്‍ കുടുങ്ങി. കൈക്കൂലിയായി ലഭിച്ച 16 ലക്ഷവുമായി ഉദ്യോഗസ്ഥര്‍ പിടിയിലായി. രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോ ആണ് റവന്യൂ ഉദ്യോഗസ്ഥനെ പിടികൂടിയത്.
38 കാരനായ ശശാങ്ക് യാദവ് ആണ് പിടിയിലായത്. എന്നാല്‍, പണം നല്‍കിയവരുടെ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിനകത്ത് മിഠായി ബോക്‌സുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
യുപിയിലെ ഗാസിപൂരിലെയും മധ്യപ്രദേശിലെ നീമുച്ചിലെയും കറുപ്പ് ഫാക്ടറികളുടെ ജനറല്‍ മാനേജര്‍ ആണ് പിടിയിലായ ശശാങ്ക് യാദവ്. മേഖലയിലെ കറുപ്പ് കൃഷിക്കാരില്‍ നിന്നാണ് പണം ലഭിച്ചതെന്നാണ് റിപോര്‍ട്.
ഉയര്‍ന്ന അളവില്‍ കറുപ്പ് ഉല്‍പന്ന സാമ്പിളുകള്‍ അംഗീകരിക്കുന്നതിന് ഫാക്ടറി ജീവനക്കാര്‍ രാജസ്ഥാനിലെ കര്‍ഷകരില്‍നിന്ന് 60,000 മുതല്‍ 80,000 രൂപ വരെ പിരിച്ചെടുക്കുന്നതായി അസി. പൊലീസ് സൂപ്രണ്ട് ചന്ദ്രശീല്‍ താക്കൂര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment