ഇൻഡ്യയിൽ ടിക്ടോകിന്റെ നിരോധനം ശരിക്കും മുതലെടുത്ത് ഗൂഗിൾ; യൂട്യൂബ് ഷോർട്സിന് പ്രതിദിനം 150 കോടിയിലധികം കാഴ്ചക്കാർ

ന്യൂഡെൽഹി: (www.kvartha.com 29.07.2021) ഇൻഡ്യയിൽ ടിക്ടോകിന്റെ നിരോധനം ശരിക്കും മുതലെടുത്ത് ഗൂഗിൾ. ടിക്ടോക് നിരോധനത്തിന് പിന്നാലെ കഴിഞ്ഞ വർഷം ആദ്യമായി അവതരിപ്പിച്ച ഹ്രസ്വ വിഡിയോ ആപ്ലികേഷൻ യൂട്യൂബ് ഷോർട്സിന് പ്രതിദിനം 150 കോടിയിലധികം കാഴ്ചക്കാരെ ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ.

സിഇഒ സുന്ദർ പിച്ചൈയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇതോടെ യൂട്യൂബ് ലഭ്യമാകുന്ന ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ ഷോർട്സ് അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം.

News, New Delhi, YouTube, Video, Social Media,

ആപ്ലികേഷൻ ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ്. ഷോർട്സില്‍ വിഡിയോ ഇടുന്നവര്‍ക്ക് യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ ചേർക്കാനുള്ള ഫീചറും ഇപ്പോൾ ലഭ്യമാണ്. ഇതോടൊപ്പം തന്നെ ഷോർട്സിൽ നിന്ന് ഓഡിയോ സാംപിളുകളെടുത്ത യൂട്യൂബ് വിഡിയോകളിലേക്ക് ലിങ്കുകൾ നൽകുന്നതിനുള്ള ഫീചറുകളും ലഭ്യമാക്കും.

ഇക്കഴിഞ്ഞ മാർചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് ഷോർട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇൻഡ്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്സ്‌ ആപ്ലികേഷൻ പുറത്തിറക്കിയത്.

Keywords: News, New Delhi, YouTube, Video, Social Media, YouTube Shorts surpasses 15 bn daily views: Sundar Pichai.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?