ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ സമ്മര്‍ദം; ഒരു വര്‍ഷത്തോളം തലമുടി വിഴുങ്ങിയിരുന്ന 15കാരിയുടെ കുടലില്‍ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്


ചെന്നൈ: (www.kvartha.com 02.07.2021) 15കാരിയുടെ കുടലില്‍ നിന്നു നീക്കിയത് ഒരു കിലോയോളം വരുന്ന മുടിക്കെട്ട്. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി തലമുടി അകത്താക്കിയത്. ഒരു വര്‍ഷത്തോളമായി ഇത്തരത്തില്‍ തലമുടി വിഴുങ്ങാന്‍ തുടങ്ങിയിട്ട്. വില്ലുപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന മുടി ശസ്ത്രക്രിയ ചെയ്ത് നീക്കിയത്. 

കടുത്ത വയറു വേദനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസുകാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. റപുന്‍സല്‍ സിന്‍ഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു. 

News, National, India, Chennai, Student, Education, Online, Study, Hospital, Health, Doctors save girl with rare 'Rapunzel' syndrome, remove 1 kg of hair from stomach


ഓണ്‍ലൈന്‍ ക്ലാസുകളോടുള്ള വെറുപ്പിനെ തുടര്‍ന്നാണു പെണ്‍കുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി.

Keywords: News, National, India, Chennai, Student, Education, Online, Study, Hospital, Health, Doctors save girl with rare 'Rapunzel' syndrome, remove 1 kg of hair from stomach

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?