ഹൊസങ്കടിയിൽ ജ്വല്ലറിയിൽ വൻ കവർച; കാവൽക്കാരനെ തലയ്ക്കടിച്ച് 15 കിലോ വെള്ളിയും 4 ലക്ഷം രൂപയും കൊള്ളയടിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 26.07.2021) ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ വൻ കവര്‍ച. സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച നടത്തിയത്.
                                         
News, Theft, Kerala, State, Kasaragod, Manjeshwaram, Police, Case, Investigation, Massive robbery at a jewellery shop in Manjeshwar.

15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് മോഷണം പോയത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് സംഭവം.

പുലര്‍ചെ രണ്ടരയോടെയാണ് സംഭവം. ജ്വല്ലറിയുടെ പൂട്ടു പൊളിച്ച് അകത്ത് കയറിയ സംഘം കാവൽക്കാരനെ കെട്ടിയിട്ട് തലയ്ക്കടിച്ചാണ് കവര്‍ച നടത്തിയത്.

രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വാച്മാൻ കടമ്പാർ സ്വദേശി അബ്ദുല്ലയെ പരിക്കേറ്റ് മംഗളൂറു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് നായയും വിരലടയാള വിദഗ്ധർ അടക്കമുള്ളവർ എത്തി പരിശോധന നടത്തിവരികയാണ്.

Keywords: News, Theft, Kerala, State, Kasaragod, Manjeshwaram, Police, Case, Investigation, Massive robbery at a jewellery shop in Manjeshwar.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?