13 കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇളയ സഹോദരങ്ങളോടും കൂട്ടുകാരോടും പിണങ്ങി ജീവനൊടുക്കിയതാണെന്ന് സംശയം

തിരുവനന്തപുരം: (www.kvartha.com 06.07.2021) വിഴിഞ്ഞത്ത് 13-കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ഫോണിൽ കളിക്കുന്നത് സംബന്ധിച്ച് ഇളയ സഹോദരങ്ങളോടും കൂട്ടുകാരോടും പിണങ്ങി ജീവനൊടുക്കിയതെന്നാണ് സംശയം. വിഴിഞ്ഞം വെങ്ങാനൂർ മുക്കോല മുടുപാറവിള വീട്ടിൽ മനോജിൻ്റെയും നിജിയുടെയും മകൻ ആദിത്യനെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. വെങ്ങാനൂർ ചാവടിനട ഗവ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ.

മീൻ പിടുത്ത തൊഴിലാളികളായ മാതാപിതാക്കൾ ജോലി സംബന്ധമായി പുറത്തു പോയിരുന്നു. ഈ സമയം ആദിത്യനും അനുജൻ ആഷിസും അനുജത്തി അനന്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൊബൈൽ ഫോണിൽ കളിക്കുന്നതിനിടയിൽ സഹോദരങ്ങളോടും കൂട്ടുകാരോടും പിണങ്ങിയ ആദിത്യൻ മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അമ്മമ്മ ഗിരിജ അന്വേഷിച്ചതിനെ തുടർന്ന് കുട്ടികൾ മുറിയിൽ മുട്ടി വിളിച്ചെങ്കിലും കതക് തുറന്നില്ല.

News, Thiruvananthapuram, Kerala, Death, Suicide, States, Mobile Phone, Mobile, Police,

വിവരമറിഞ്ഞ് അയൽപ്പക്കത്തുള്ളവർ എത്തി വാതിൽ തുറന്നപ്പോഴാണ് ഷാളുപയോഗിച്ച് ജനൽകമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ആദിത്യനെ കണ്ടത്. ഉടൻതന്നെ നാട്ടുകാർ കുരുക്കഴിച്ച് വിഴിഞ്ഞം സർകാർ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർടെത്തിനായി മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഫോറൻസിക് വിദഗ്ദർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Thiruvananthapuram, Kerala, Death, Suicide, States, Mobile Phone, Mobile, Police, 13-year-old found dead inside house.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?