മലപ്പുറം സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; 12 പേര്‍ക്കെതിരെ കേസ്; പിന്തുടര്‍ന്നെത്തിയ പൊലീസിന് മുന്നില്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
ബേക്കല്‍: (www.kasargodvartha.com 29.07.2021) മലപ്പുറം കൊണ്ടോട്ടി സ്വദേശി അന്‍വറിനെ ഉദുമയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ സംഭവത്തിലെ മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞതായി ബേക്കല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു. ഉദുമയിലെ റശീദ് കോടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ചെയാണ് സംഭവം നടന്നത്.
അന്‍വറിനെ ഇയാളുടെ സുഹൃത്തിന്റെ കാറില്‍ തന്നെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. ബേക്കല്‍ ഡി വൈ എസ് പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊകേഷന്‍ നോക്കിയാണ് സംഘത്തെ കുടുക്കിയത്. അന്‍വറിനെയും കൊണ്ട് കര്‍ണാടക ഭാഗത്തേക്കാണ് സംഘം പോയതെന്ന് മനസിലാക്കിയ പൊലീസ്, ഹാസന്‍, ഗോരൂര്‍പെട്ട എന്നീ പൊലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറി.
ഇതിനിടയില്‍ സംഘം സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി. പൊലീസിനെ കണ്ടതോടെ സംഘം കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയി. പിന്തുടര്‍ന്ന പൊലീസിനെ, ലോറി മറയാക്കി അന്‍വറിനെ കാറില്‍ തന്നെ ഉപേക്ഷിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു
അന്‍വറിനെയും കാറും കൊണ്ട് പൊലീസ് സംഘം തിരികെ ബേക്കലിലെത്തി. അന്‍വറിന്റെ ശരീരത്തില്‍ പരിക്കുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘം ഭീഷണിപ്പെടുത്തിയതായും പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞതായും അന്‍വര്‍ പൊലീസിന് മൊഴി നല്‍കി.
ഉദുമയിലെ ഒരു ഗോഡൗണിലെ ജീവനക്കാരനാണ് അന്‍വര്‍. ഇയാളുടെ കൈവശം പണം ഉണ്ടെന്ന് കരുതിയാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ട് പോയവര്‍ മയക്കുമരുന്നുമായി ബന്ധമുള്ളവര്‍ ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു.
< !- START disable copy paste -->
Powered by Info News For You

Keywords: news, Malappuram, kasaragod, Top-Headlines, Kidnap, Kidnap case, Bekal, accused, Man, Youth, Uduma, Hassan, District, Police, police-station, Drugs, Case registered against 12 persons in connection with abduction.
Powered by Info News For You

Comments
Post a Comment