ഗെയിമിൽ പുതിയ ആയുധങ്ങൾ വാങ്ങാൻ അമ്മയുടെ ആഭണങ്ങൾ വിറ്റു; ഒടുവിൽ പിടിക്കപെടുമെന്ന് ആയപ്പോൾ 12 വയസുകാരൻ ചെയ്തത്
ന്യൂഡെൽഹി: (www.kvartha.com 11.07.2021) പ്രീത് വിഹാർ സ്വദേശിയായ ഒരു 12 വയസുകാരൻ ഫ്രീ ഫയറിൽ ആയുധങ്ങൾ വാങ്ങുന്നതിനായി മോഷ്ടിച്ചത് അമ്മയുടെ ആഭരണങ്ങളും പിതാവിന്റെ പണവും. പിന്നീട് താൻ മോഷ്ടിച്ച വിവരം മാതാപിതാക്കൾ അറിയുമെന്നായപ്പോൾ ഭയം മൂലം വീട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു.
കുറേനാളായി ഫ്രീ ഫയർ ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു 12 കാരൻ. നൽകുന്ന ടാസ്കുകളിൽ വിജയിക്കാനായി പുതിയ ആയുധങ്ങൾ വാങ്ങാൻ അവൻ നിർബന്ധിതനായി. അതിനായി എങ്ങനെയും പണം കണ്ടെത്താൻ ശ്രമിച്ചു. ഗെയിം കളിക്കുന്നത് തുടരാൻ, അവൻ അമ്മയുടെ സ്വർണം അമ്മ അറിയാതെ കൊണ്ടുപോയി വിറ്റു 20,000 രൂപ നേടി. ഒടുവിൽ പിടിക്കപ്പെടുമെന്ന അവസ്ഥയായപ്പോൾ വീട്ടിൽ നിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി. തുടർന്ന്, ദില്ലിയിൽ നിന്ന് കാളിന്ദി എക്സ്പ്രസിൽ കയറി അവൻ അലിഗഡിലെത്തി.

എന്നാൽ ബുധനാഴ്ച രാവിലെ പ്ലാറ്റ്‌ഫോമിൽ കറങ്ങുന്ന അവന്റെ വിവരം ഒരു യാത്രക്കാരൻ ആർപിഎഫിനെ അറിയിച്ചു. തുടർന്ന് ആർപിഎഫ് അവരുടെ ഓഫീസിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്തപ്പോൾ, താൻ വീട്ടിൽ നിന്ന് ഓടിപ്പോയതാണെന്ന് അറിയിച്ചു. തുടർന്ന് ആർപിഎഫ് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഇതറിഞ്ഞ അവർ അലിഗഡിലേക്ക് എത്തി. ലോക് ഡൗൺ സമയത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാണ് അവർ മകന് മൊബൈൽ ഫോൺ നൽകിയത്. ആൺകുട്ടിയുടെ പിതാവ് പ്രീത് വിഹാറിൽ ഒരു കുടുംബ ബിസിനസ് നടത്തുകയാണ്.
എന്റെ മകൻ ഓൺലൈൻ ഗെയിം ഡൗൺലോഡ് ചെയ്യുകയും അതിന് അടിമപ്പെടുകയും ചെയ്തു. ഗെയിം അപ്‌ഡേറ്റുചെയ്യുന്നതിന്, അവന് പണം ആവശ്യമായിരുന്നതിനാൽ വീട്ടിൽ നിന്ന് മോഷ്ടിക്കാൻ തുടങ്ങിയെന്നാണ് പിതാവ് പറഞ്ഞത്.
Keywords: News, New Delhi, National, Online, Theft, Son, Mother, Parents, India, After Stealing Mother’s Jewellery to Fund Online Game, 12-Year-Old Delhi Boy Runs Away From Home.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment