ലോക് ഡൗണിലെ കടയടച്ചുള്ള വിരസത മാറ്റാൻ മീൻ കൃഷിയിലേക്ക് ഇറങ്ങിയ വ്യാപാരികളായ ദമ്പതിക്കൾക്ക് ലഭിച്ചത് 12 ക്വിന്റൽ വിളവ്; ആദ്യ ദിനം തന്നെ മികച്ച വിൽപന

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.07.2021)
ലോക് ഡൗൺ കാലത്തെ കടയടച്ചുള്ള വിരസത മാറ്റാൻ വ്യാപാര ദമ്പതികൾ ഒരുക്കിയ കുളത്തിൽ വിളഞ്ഞത് 12 ക്വിന്റൽ മീൻ. വെള്ളരിക്കുണ്ട് ട്രേഡിംഗ് സ്ഥാപനം നടത്തുന്ന പി എം ബേബിയും ഭാര്യ ജെസി ബേബിയുമാണ് തങ്ങളുടെ കൃഷിയിടത്തിലെ കുളത്തിൽ മീനുകളുടെ അത്ഭുത വിളവ് സൃഷ്ടിച്ചിരിക്കുന്നത്.

 
Kasaragod, Kerala, News, Farmer, Lockdown, Vellarikundu, COVID-19, Fish, Panchayath, Top-Headlines, The couple, who went into fish farming, got yield of 12 quintals.



60 കഴിഞ്ഞ ബേബിയും 54 പൂർത്തിയായ ജെസിയും കോവിഡ് രോഗ വ്യാപനത്തെ തുടർന്നുണ്ടായ സമ്പൂർണ ലോക് ഡൗൺ സമയത്താണ് മീൻ കൃഷി എന്ന ആശയത്തിലേക്ക് നീങ്ങിയത്. ഇതിനായി ബളാൽ അരിങ്കല്ലിലുള്ള അഞ്ചേകെർ കൃഷിയിടത്തിൽ കുളം നിർമിച്ചു. വെറും ഒരു കുളമായിരുന്നില്ല അത്. 90 മീറ്റർ അടി നീളത്തിലും 30 അടി വീതിയിലുമുള്ള കുളം ഏറ്റവും സുരക്ഷിതമായിട്ടാണ് നിർമിച്ചത്.

തെങ്ങും കവുങ്ങും വാഴയും നിറഞ്ഞ അഞ്ചേകെർ ഭൂമിയിയുടെ ഒത്ത നടുക്ക് നിർമിച്ച കുളത്തിലേക്ക് കിണറിൽ നിന്ന് വെള്ളം നിറച്ചായിരുന്നു മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ചിത്രലാട ഇനത്തിൽപെട്ട 3000 മീനുകളായിരുന്നു ഇവ. ബളാൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെ ആറുമാസം മുമ്പാണ് ഇരുവരും മീൻ കുഞ്ഞുങ്ങളെ ഇറക്കിയത്. കിണറിലെ ശുദ്ധ ജലത്തോടൊപ്പം അംഗീകൃത തീറ്റകളും പച്ചിലകളും മീൻ കുഞ്ഞുങ്ങൾക്ക് നൽകി.

കുളത്തിന് ചുറ്റം ശീമക്കൊന്ന കൊണ്ട് പ്രകൃതിസുന്ദരമായ വേലിയും ഒരുക്കി. ആവശ്യത്തിൽ കൂടുതൽ സൂര്യപ്രകാശവും വെള്ളവും ലഭിച്ചതോടെ ബേബിയുടെയും ജെസിയുടെയും മീൻ കുഞ്ഞുങ്ങൾ ആറു മാസം കൊണ്ട് ഒരു കിലോയോളം തൂക്കം വെച്ചു വളരുകയും ചെയ്തു.

മാതൃകാപരമായ രീതിയിൽ മീൻ വളർത്തിയ ദമ്പതികളുടെ മീൻ വിളവെടുപ്പ് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ പി പത്മാവതി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ജോൺസൺ അന്ത്യംകുളം, പറമ്പ പള്ളി വികാരി ഫാദർ ജോസഫ് കളപ്പുര, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ജിമ്മി ഇടപ്പാടിയിൽ, രാഘവൻ അരിങ്കല്ല്, ടി അബ്ദുൽ ഖാദർ പങ്കെടുത്തു.

വിളവെടുത്ത ആദ്യ ദിനം അരിങ്കല്ലിലെ കുളത്തിൽ വെച്ചു തന്നെ ഒരു ക്വിന്റൽ മീൻ വിറ്റു തീർക്കാനായിയെന്ന് ബേബി പറഞ്ഞു. കിലോയ്ക്ക് 200 രൂപയാണ് വില. ബേബി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് അംഗവും ജെസി വനിതാ വിംഗ് അംഗവും കൂടിയാണ്.

Keywords: Kasaragod, Kerala, News, Farmer, Lockdown, Vellarikundu, COVID-19, Fish, Panchayath, Top-Headlines, The couple, who went into fish farming, got yield of 12 quintals.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?