സി ബി എസ് ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.37

ന്യൂഡെല്‍ഹി: (www.kvartha.com 30.07.2021) സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെ കൂടുതലാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 12,96,318 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. cbseresults.nic.in എന്ന വെബ് സൈറ്റില്‍ നിന്ന് ഫലം അറിയാം. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിര്‍ണയിച്ചത്. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു.

CBSE Class 12 results announced, New Delhi, News, Education, CBSE, Result, Students, National

10, 11 ക്ലാസുകളിലെ വാര്‍ഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്‌ടേം / പ്രീ ബോര്‍ഡ് (മോഡല്‍) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്‌കൂളിന്റെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വര്‍ഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാര്‍ക്കിനേക്കാള്‍ + / 5 മാര്‍ക്കിലേറെ വ്യത്യാസം ഈ വര്‍ഷം പാടില്ല.

എല്ലാ വിഷയങ്ങള്‍ക്കും കൂടിയുള്ള മൊത്തം മാര്‍ക്കിന്റെ ശരാശരിയിലാകട്ടെ, + / 2 മാര്‍ക്കിലേറെ വ്യത്യാസം പാടില്ല. മാര്‍ക്കിടുന്ന രീതിയില്‍ സ്‌കൂളുകള്‍ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്‌കൂളില്‍ റിസല്‍റ്റ് കമിറ്റിയുണ്ടാകും. നടപടികള്‍ വിലയിരുത്താനും സംശയങ്ങള്‍ പരിഹരിക്കാനും സോണ്‍ തല സമിതിയുമുണ്ടാകും.

Keywords: CBSE Class 12 results announced, New Delhi, News, Education, CBSE, Result, Students, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?