മുംബൈയില്‍ കനത്ത മഴ: ഭിത്തിയിടിഞ്ഞ് വീണ് 11 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത, രക്ഷാപ്രവര്‍ത്തനം തുടരുന്നു


മുംബൈ: (www.kvartha.com 18.07.2021) കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ മുംബൈയില്‍ 11 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ദുരന്തമുണ്ടായത്. ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായതെന്നാണ് റിപോര്‍ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി പേരെ കാണാതായതായും റിപോര്‍ടുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 

News, National, India, Mumbai, Rain, Storm, Death, Missing, Alerts, 11 died in wall collapse in Mumbai's Chembur, rescue operations underway


തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മുംബൈയിലെ കണ്ടിവാലി ഈസ്റ്റ് ഏരിയയിലെ ഹനുമാന്‍ നഗറിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ റെയില്‍വേ ട്രാകും വെള്ളക്കെട്ടിലായി.

അതേസമയം, ശനിയാഴ്ച കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) മുംബൈയില്‍ ഓറഞ്ച് അലേര്‍ട് പുറപ്പെടുവിച്ചിരുന്നു. അടുത്ത 24 മണിക്കൂര്‍ നഗരത്തില്‍ മഴ പ്രവചിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Keywords: News, National, India, Mumbai, Rain, Storm, Death, Missing, Alerts, 11 died in wall collapse in Mumbai's Chembur, rescue operations underway

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?