സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ജയ്പുര്‍: (www.kvartha.com 12.07.2021) സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 മരണം. ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലാണ് സംഭവം. കനത്ത മഴയെ വകവെയ്ക്കാതെ സെല്‍ഫിയെടുത്തവരാണ് ദുരന്തത്തിനിരയായത്. ഇടിമിന്നലിനെ തുടര്‍ന്ന് പരിഭ്രാന്തരായി പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ദുരന്തസമയത്ത് വലിയ ആള്‍ക്കൂട്ടമാണ് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. അപകടസമയത്ത് വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 29 പേരെയാണ് കണ്ടെത്താനുള്ളത്. 

Jaipur, News, National, Injured, Death, Accident, Lightning, Selfie, Tower, Lightning Strikes While People Taking Selfies On Tower In Jaipur, 11 Dead

അതേസമയം എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Keywords: Jaipur, News, National, Injured, Death, Accident, Lightning, Selfie, Tower, Lightning Strikes While People Taking Selfies On Tower In Jaipur, 11 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?