ആഗസ്റ്റ് 10 മുതല്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍; നിബന്ധനകള്‍ ഇവയാണ്


ജിദ്ദ: (www.kvartha.com 26.07.2021) അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി. ആഗസ്റ്റ് 10 (മുഹറം ഒന്ന്) മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സെര്‍വീസ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഉംറക്കെത്തേണ്ടത്. 

മക്കയിലെ ഗ്രാന്‍ഡ് പള്ളിയില്‍ ഉംറ തീര്‍ത്ഥാടകരെയും മറ്റ് ആരാധകരെയും സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമമാക്കാന്‍ രണ്ട് വിശുദ്ധ പള്ളികളുടെ ജനറല്‍ പ്രസിഡന്‍സി അഫയേഴ്സ് തലവൻ അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് നിര്‍ദേശിച്ചു.

News, World, Gulf, Saudi Arabia, Jeddah, Umra, Muslim Pilgrimage, Pilgrimage, International, Travel, Passengers, Saudi Arabia: Umrah for pilgrims abroad to resume on August 10


നിലവില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഉംറ വിസയില്‍ സൗദിയിലെത്താം. 18 വയസ് പൂര്‍ത്തിയായവര്‍ക്കും സൗദി അംഗീകരിച്ച വാക്‌സിനുകളില്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും അനുമതി.

അതേസമയം ഇന്‍ഡ്യ ഉള്‍പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. ഈ രാജ്യത്തുള്ളവര്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാവൂ.

Keywords: News, World, Gulf, Saudi Arabia, Jeddah, Umra, Muslim Pilgrimage, Pilgrimage, International, Travel, Passengers, Saudi Arabia: Umrah for pilgrims abroad to resume on August 10

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?