106-ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ പാസായി പ്രായത്തെ തോല്‍പിച്ച ഭാഗീരഥി അമ്മ അന്തരിച്ചു


കൊല്ലം: (www.kvartha.com 23.07.2021) 106-ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മ(107) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് തൃക്കരുവ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതില്‍ ഭാഗീരഥി അമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ജീവിത സാഹചര്യങ്ങള്‍ നിമിത്തം ഭഗീരഥിയമ്മയ്ക്ക് ഔപചാരിക വിദ്യാഭ്യാസം മൂന്നാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1990ലെ സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയിലൂടെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുറിഞ്ഞുപോയ അക്ഷരബന്ധം വീണ്ടും വിളക്കിച്ചേര്‍ത്തത്.

News, Kerala, State, Kollam, Education, Student, Study, Death, Narendra Modi, Award, Bhageerathi Amma passed away


പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീബാതില്‍ ഭാഗീരഥി അമ്മയെ കുറിച്ച് പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരിന്നു. കേന്ദ്രസര്‍കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ഭാഗീരഥി അമ്മയെ ആദരിച്ചിരുന്നു. 

സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

Keywords: News, Kerala, State, Kollam, Education, Student, Study, Death, Narendra Modi, Award, Bhageerathi Amma passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?