ഭവന വായ്പകള്‍ക്ക് ധമാക ഓഫെറുമായി എസ്ബിഐ; പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവ്


മുംബൈ: (www.kvartha.com 01.08.2021) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (എസ്ബിഐ) ഭവന വായ്പകളുടെ പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവ് നല്‍കുന്ന മണ്‍സൂണ്‍ ധമാക ഓഫെര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള പ്രോസസിംഗ് ഫീസായ 0.40 ശതമാനത്തില്‍ നിന്ന് ഇത് ഗണ്യമായ കുറവാണ്. ആഗസ്റ്റ് 31 വരെയാണ് മണ്‍സൂണ്‍ ധമാക ഓഫെര്‍ ലഭ്യമാകുക. ഈ പരിമിത കാലയളവില്‍ ലഭിക്കുന്ന ഓഫെറിലൂടെ ഗണ്യമായി ഹോം ലോണ്‍ ഉപഭോക്താവ് നേടും.

യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്, വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ.

News, National, India, Mumbai, SBI, Bank, Finance, Technology, Business, Home, Loan, State Bank Of India Waives Off Processing Fee On Home Loans Till This Date


ഞങ്ങളുടെ വരാനിരിക്കുന്ന ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് മണ്‍സൂണ്‍ ധമാക ഓഫെര്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എസ് ബി ഐ ആര്‍ ആന്‍ഡ് ഡിബി മാനേജിങ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. എല്ലാ ഇന്‍ഡ്യക്കാരുടേയും ബാങ്കെര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, Mumbai, SBI, Bank, Finance, Technology, Business, Home, Loan, State Bank Of India Waives Off Processing Fee On Home Loans Till This Date

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?