തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്‌സ്; 4000 പേര്‍ക്ക് തൊഴില്‍

ഹൈദരാബാദ്: (www.kasargodvartha.com 10.07.2021) തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്‌സ്. കിറ്റെക്‌സ് എംഡി സാബു എം ജേക്കബുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നും 1000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് വ്യവസായം ആരംഭിക്കുമെന്നും തെലങ്കാന വ്യവസായമന്ത്രി കെ ടി രാമറാവു ട്വീറ്റ് ചെയ്തു. ഇത്രയും വേഗം തീരുമാനം കൈക്കൊണ്ടതില്‍ കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ആദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സാബു ജേക്കബും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തെലങ്കാനയില്‍ ഈ നിക്ഷേപം 4000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഭാവിയില്‍ തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും സാബു ജേക്കബ് അറിയിച്ചു. 

ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍കിലാണ് കിറ്റെക്‌സ് ടെക്‌സ്‌റ്റൈല്‍ അപാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 

News, Top-Headlines, National, India, Business, Business-man, Technology, Telangana, Kitex, Minister, Telangana: Kitex group to invest Rs 1,000 crore in Kakatiya Mega Textile Park


കേരളത്തില്‍ ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്നു പിന്മാറുന്നതായി സാബു ജേക്കബ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തെലങ്കാന സര്‍കാര്‍ കിറ്റെക്‌സിനെ അവിടേക്ക് ക്ഷണിച്ചത്. തെലങ്കാന സര്‍കാര്‍ അയച്ച ആഡംബര സ്വകാര്യ ചാര്‍ടേഡ് ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം ഹൈദരാബാദിലെത്തിയത്. വ്യവസായ മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ സംഘം ഉച്ചയ്ക്കു ശേഷം കക്കാതിയ മെഗാ ടെക്സ്‌റ്റൈയില്‍ പാര്‍ക് സന്ദര്‍ശിച്ച് നിലവിലുള്ള വ്യവസായ സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു. 

Keywords: News, Top-Headlines, National, India, Business, Business-man, Technology, Telangana, Kitex, Minister, Telangana: Kitex group to invest Rs 1,000 crore in Kakatiya Mega Textile Park

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?