നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; രണ്ടാം പ്രതിയും ഭര്‍തൃമാതാവുമായ ശാന്ത രാജന്‍ പി ദേവ് ഒളിവിലെന്നു പൊലീസ്

തിരുവനന്തപുരം: (www.kvartha.com 26.06.2021) നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയും ഭര്‍തൃമാതാവുമായ ശാന്ത രാജന്‍ പി ദേവ് ഒളിവിലെന്നു പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പൊലീസ് പറയുന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയുടെ പേരില്‍ ഇവരുടെ അറസ്റ്റ് പൊലീസ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു.

Priyanka suicide case; Police investigation against Santha Rajan P Dev, Thiruvananthapuram, News, Cinema, Actor, Dowry, Suicide, Police, Arrest, Allegation, Kerala

സംഭവത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 10- ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണു പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സഹോദരനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പ്രിയങ്ക പരാതി നല്‍കിയിരുന്നു. അതിനുശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രിയങ്കയെ ഭര്‍തൃ മാതാവും ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നത്. കായിക അധ്യാപികയായിരുന്ന പ്രിയങ്കയുടേത് പ്രണയ വിവാഹമായിരുന്നു.

Keywords: Priyanka suicide case; Police investigation against Santha Rajan P Dev, Thiruvananthapuram, News, Cinema, Actor, Dowry, Suicide, Police, Arrest, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?