ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മേയർ

മുംബൈ: (www.kvartha.com 23.06.2021) ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് സംഭവം നടന്നത്. അതേസമയം രോ​ഗിക്ക് പരിക്കുകളില്ലെന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീൻ വിദ്യാ താക്കൂ‍ർ പ്രതികരിച്ചു.

News, Mumbai, National, India, Rat, Hospital, Case, Investigates, Rat Bites, Civic Hospital, Mumbai Civic Hospital,

വാ‍ർഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവർ ഭക്ഷണാവശിഷ്ടങ്ങൾ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് ഇതിന് കാരണമെന്നും ഇവർ കുറ്റപ്പെടുത്തി. പലതവണ താക്കീത് നൽകിയിട്ടും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തുടരുകയാണെന്നും കൂട്ടിച്ചേർത്തു.

എന്നാൽ സഹോദരനെ കാണാൻ ആശുപത്രിയിൽ ചെന്നപ്പോഴാണ് മുറിവ് ശ്രദ്ധയിൽപ്പെട്ടതെന്നും അവൻ ​ഗുരുതരാവസ്ഥയിലാണെന്നും യെല്ലപ്പയുടെ സഹോദരി പ്രതികരിച്ചു. എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതരാകും ഉത്തരവാദികളെന്നും സഹോദരി പറഞ്ഞു. സംഭവത്തിൽ മുംബൈ മേയർ കിഷോരി പെഡ്നേക്കർ അന്വേഷണത്തിന് ഉത്തരവിട്ടു.

Keywords: News, Mumbai, National, India, Rat, Hospital, Case, Investigates, Rat Bites, Civic Hospital, Mumbai Civic Hospital, Rat Bites Patient At Mumbai Civic Hospital, Superficial Injuries, Says Doctor.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?