ഐടി നിയമത്തിന്റെ ഭാഗമായി ട്വിറ്റര്‍ നിയമിച്ച പരാതി പരിഹാര ഓഫീസര്‍ ചുമതലയേറ്റ് ഒരു മാസത്തിനകം രാജിവെച്ചു


ന്യുഡെല്‍ഹി: (www.kvartha.com 28.06.2021) കേന്ദ്ര സര്‍കാര്‍ പുതുതായി നടപ്പാക്കിയ ഐടി നിയമത്തിന്റെ ഭാഗമായി ട്വിറ്റര്‍ നിയമിച്ച പരാതി പരിഹാര ഓഫീസര്‍ സര്‍കാര്‍ സമ്മര്‍ദത്തില്‍ രാജിവെച്ചു. ചുമതലയേറ്റ് ഒരു മാസത്തിനകമാണ് പരാതി പരിഹാര ഓഫീസര്‍ ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചത്. കേന്ദ്ര സര്‍കാരുമായി കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ട്വിറ്ററിലെ രാജി.   

ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചതോടെ രാജ്യത്ത് ട്വിറ്ററിന് ആ പദവിയില്‍ വീണ്ടും ആളൊഴിഞ്ഞു. വിഷയത്തെ കുറിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ചതുറിന്റെ പേര് ട്വിറ്റര്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കി. പരാതി പരിഹാര ഓഫീസറായി ചതുറിനെ വെച്ചതിനൊപ്പം താത്കാലിക നോഡല്‍ ഓഫീസറെയും ട്വിറ്റര്‍ നിയമിച്ചിരുന്നു. 
 
News, National, India, New Delhi, Twitter, Social Media, Technology, Business, Finance, Twitter's Grievance Officer, In Spotlight Over War With Centre, Resigns


മേയ് 31ന് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഓഫീസറായി നിയമിക്കുകയാണെന്ന് ട്വിറ്റര്‍ ഡെല്‍ഹി ഹൈകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ചട്ടവിരുദ്ധമായതിനാല്‍ നേരത്തെ ശമ്പളക്കാരനല്ലാത്ത ഒരാളുടെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു സര്‍കാരിന്റെ മറുപടി. 

കര്‍ഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചും ഗാസിയാബാദ് ആക്രമണ ട്വീറ്റുകളുടെ പേരില്‍ രാജ്യത്തെ മേധാവിക്കെതിരെ കേസ് എടുത്തും സര്‍കാര്‍ ട്വിറ്ററിനെതിരെ നടപടി ശക്തമാക്കുന്നതിനിടെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ അകൗണ്ടിന് സമൂഹ മാധ്യമം താത്കാലിക വിലക്കേര്‍പെടുത്തിയിരുന്നു. 

Keywords: News, National, India, New Delhi, Twitter, Social Media, Technology, Business, Finance, Twitter's Grievance Officer, In Spotlight Over War With Centre, Resigns

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?