പെരിയ കൊലപാതക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി: സിപിഎം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: യൂത്ത് ലീഗ്


ഉദുമ (www.evisionnews.co): സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത് ലാല്‍ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളായ പീതാംബരന്‍, സുരേന്ദ്രന്‍, സുരേഷ് എന്നിവരുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താല്‍കാലിക ജോലിയില്‍ നിയമനം നടത്താനുള്ള ജില്ലാ പഞ്ചായതിന്റെ നടപടി സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ആക്റ്റിംഗ് സെക്രട്ടറി ഖാദര്‍ ആലൂര്‍ ആരോപിച്ചു.

സംസ്ഥാനത്തെ തന്നെ ഞെട്ടിയ ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ സിപിഎം നീക്കം ജനങ്ങളോടും ജനാതിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സ് കൂടിയാണെന്ന ധാരണ സിപിഎമ്മിന് വേണ്ട. പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാനുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നീക്കം പ്രതിഷേധര്‍ഹമാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?