യു എ ഇയിലെ ഭക്ഷണ പ്രേമികളുടെ മനം കവര്‍ന്ന് സൗദിയുടെ സ്വകാര്യ അഹങ്കാരമായ അല്‍ ബൈക്

ദുബൈ: (www.kvartha.com 27.06.2021) യു എ ഇയിലെ ഭക്ഷണ പ്രേമികളുടെ മനം കവർന്ന് സൗദിയുടെ സ്വകാര്യ അഹങ്കാരമായ അല്‍ ബൈക്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അല്‍ ബൈകിന്റെ യു എ ഇയിലെ ആദ്യത്തെ ഔട് ലെറ്റ് ദുബൈ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്നു മുതല്‍ ഇന്നുവരെ ഇവിടെ തിരക്കോട് തിരക്കാണ്.

പലരും രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് തങ്ങളുടെ ഓര്‍ഡറിനായി കാത്തിരിക്കുന്നത്. ഏറ്റവും ചെറിയ വിലയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണമാണ് ഇവരുടെ പ്രത്യേകത. അതാണ് ആളുകളെ ആകര്‍ഷിപ്പിക്കുന്നതും. രണ്ടാഴ്ച മുമ്പാണ് ദുബൈ മാളില്‍ ഔട് ലെറ്റ് ആരംഭിച്ചത്. ഇവിടെ ആദ്യത്തെ ഓര്‍ഡര്‍ നല്‍കിയ ആളാകട്ടെ മലയാളി ഫുഡ് വ്‌ളോഗറായ അസ്ഹറും സുഹൃത്തുക്കളുമാണ്. 15 ദിര്‍ഹത്തിന് പത്തോളം ചിക്കന്‍ നഗട്സുകളും കൂടെ ഫ്രഞ്ച് ഫ്രൈസുമാണ് അല്‍ ബൈക് വിളമ്പുന്നത്. മറ്റൊരു ഇഷ്ട വിഭവമായ ബ്രോസ്റ്റഡ് ചികെന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News, World, Dubai, Food, Saudi Arabia, UAE,

അല്‍ ബൈകിന്റെ രുചി വൈവിധ്യത്തെ ഭക്ഷണ പ്രിയര്‍ക്ക് മുമ്പിലെത്തിക്കാന്‍ ഫുഡ് വ്‌ളോഗര്‍മാര്‍ മത്സരിക്കുകയാണ്. അബുദാബിയില്‍ നിന്നും മറ്റു ദൂര സ്ഥലങ്ങളില്‍ നിന്നുംവരെ ആള്‍ക്കാര്‍ ഇപ്പോള്‍ അല്‍ ബൈകിനെ തേടി ദുബൈ മാളിലേക്കെത്തുകയാണ്.

1974ല്‍ സൗദി അറേബ്യയിലെ ജിദ്ദയിലാണ് അല്‍ ബൈക് ഫാസ്റ്റ് ഫുഡിന്റെ തുടക്കം. അവിടന്നിങ്ങോട്ട് പടര്‍ന്നു പന്തളിച്ച കമ്പനിക്ക് ഇപ്പോള്‍ സൗദിയിലും ബഹ്‌റൈനിലുമായി 120 ബ്രാഞ്ചുകളാണുള്ളത്. സൗദിക്ക് പുറത്ത് ആദ്യമായി ബഹ്‌റൈനിലാണ് ബ്രാഞ്ച് ആരംഭിച്ചത്. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നായി അല്‍ ബൈകിനെ അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ ഉള്‍പെടുത്തിയിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തതിനുള്ള റെകോര്‍ഡ് ഹജ്ജ് വേളയില്‍ അല്‍ ബൈക് തങ്ങളുടെ പേരിലാക്കിയിരുന്നു.

അബുദാബി നാഷനല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ സെര്‍വ്ക്വസ്റ്റുമായി സഹകരിച്ചാണ് അല്‍ ബൈകിന്റെ യു എ ഇയിലേക്കുള്ള വരവ്.


Keywords: News, World, Dubai, Food, Saudi Arabia, UAE, Saudi chain ALBAIK opens in Dubai.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?