രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍കാര്‍ ജോലി അടക്കമുള്ള എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കും; ജനസംഖ്യാ-വനിതാ ശാക്തീകരണ നയം നടപ്പില്‍ വരുത്തുമെന്ന് അസം മുഖ്യമന്ത്രി


ദിസ്പൂര്‍: (https://ift.tt/3xtikpk) പുതിയ ജനസംഖ്യാ നയവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍കാര്‍ ജോലി അടക്കമുള്ള സര്‍കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. സമീപഭാവിയില്‍ത്തന്നെ ജനസംഖ്യാ-വനിതാ ശാക്തീകരണ നയം സര്‍കാര്‍ നടപ്പില്‍ വരുത്തുമെന്നും ബിശ്വ ശര്‍മ്മ അറിയിച്ചു. ഇതുപ്രകാരം ആയിരിക്കും വായ്പ എഴുതിത്തള്ളലുമെന്ന് ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. 

ഈ വര്‍ഷം ജനുവരി ഒന്നിനാണ് നയം പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാന്‍ കഴിയില്ല. സര്‍കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനും കഴിയില്ല. അതേസമയം, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ തേയിലത്തോട്ട തൊഴിലാളികള്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കും. 
 
News, National, India, Assam, Chief Minister, Children, Job, Family, Lifestyle & Fashion, Assam proposes two-child norm to avail of govt schemes


'സര്‍കാര്‍ പദ്ധതികള്‍ക്കായി അസമില്‍ ജനസംഖ്യാ മാനദണ്ഡങ്ങള്‍ നടപ്പാക്കും. സ്‌കൂളുകളിലും കോളജുകളിലും സൗജന്യ പ്രവേശനം നേടല്‍, അല്ലെങ്കില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങി രണ്ട് കുട്ടികള്‍ മാനദണ്ഡം ഞങ്ങള്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത ചില പദ്ധതികളുണ്ട്, ഇത്തരം ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും,' ഹിമന്ത ബിശ്വ ശര്‍മ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുടുംബത്തിന്റെ ജനസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി അസമിലെ കുടിയേറ്റ മുസ്ലിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യാനയത്തെ ആസ്പദമാക്കി നടപടികള്‍ ആരംഭിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ ഒരുങ്ങുന്നത്.

Keywords: News, National, India, Assam, Chief Minister, Children, Job, Family, Lifestyle & Fashion, Assam proposes two-child norm to avail of govt schemes

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?