ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാതെ കന്നാസിലും കുപ്പികളിലും ഒക്കെയായി പെട്രോള്‍ ഊറ്റി നാട്ടുകാര്‍; വിഡിയോ കാണാം

ശിവപുരി: (www.kvartha.com 18.06.2021) ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ പരിക്കുപറ്റിയ ഡ്രൈവറെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം 'അവസരോചിതമായി ഇടപെട്ട്' നാട്ടുകാര്‍ ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ഊറ്റി. കന്നാസിലും കുപ്പികളിലും ഒക്കെയായി നാട്ടുകാര്‍ പെട്രോള്‍ ഊറ്റിയപ്പോള്‍ ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ വേദനകൊണ്ടു പുളഞ്ഞു കിടന്നു.

Watch: Tanker Overturns, Driver Injured But Villagers Busy Looting Petrol, Hospital, Treatment, Injured, Petrol, Video, National, News

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറില്‍ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗതയെ തുടര്‍ന്നാണ് അപകടത്തില്‍പെട്ടത്. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. സംഭവത്തിന്റെ വിഡിയോ വൈറലാണ്.

 

 Keywords: Watch: Tanker Overturns, Driver Injured But Villagers Busy Looting Petrol, Hospital, Treatment, Injured, Petrol, Video, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?