പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്

ചിറ്റാരിക്കൽ: (www.kasargdvartha.com 14.06.2021)  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയിൽ ആന്റോയ്ക്ക് (27) എതിരെയാണ് പോക്സോ പ്രകാരം ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ആന്റോ ഒളിവിലാണുള്ളത്.

Minor girl files molest complaint against neighbour


പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയുടെ കൂടെയാണ് പെൺകുട്ടി താമസിക്കുന്നത്. ഈ സമയത്ത് വീടിനടുത്തുള്ള ആന്റോ പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേനയാണ് പെൺകുട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Keywords: Kerala,kasaragod,news,Molestation,case,Girl,Police,Child Line, Minor girl files molest complaint against neighbour.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?