'നായയുടെ കാല്‍ തല്ലിയൊടിച്ച യുവാവിനെതിരെ കേസെടുക്കണം, എനിക്ക് അയാളെ അടിക്കണം'; മനേക ഗാന്ധിയാണെന്ന പേരില്‍ പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാത ഫോണ്‍വിളി

ലഖ്‌നൗ: (www.kvartha.com 22.06.2021) നായയുടെ കാല്‍ തല്ലിയൊടിച്ച യുവാവിനെതിരെ കേസെടുക്കാനാവശ്യപ്പെട്ട് എംപിയും മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മനേക ഗാന്ധിയാണെന്ന പേരിൽ അജ്ഞാത ഫോൺവിളി. മനേക ഗാന്ധി സ്‌റ്റേഷനിലേക്ക് വിളിച്ചെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

നായയുടെ കാല്‍ തല്ലിയൊടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സ്റ്റേഷനിലേക്ക് വിളിച്ചത് മനേക ഗാന്ധി തന്നെയാണോ എന്നത് പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചില്ല. സീതാപുര്‍ കോട്‌വാലി സ്റ്റേഷനിലേക്കാണ് മനേക ഗാന്ധിയാണെന്ന പേരില്‍ ഫോണ്‍വിളി വന്നത്.

News, Lucknow, National, India, Uttar Pradesh, Dog, Arrest, Arrested, Police, Maneka

നായയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും തനിക്ക് അടിക്കണമെന്നും നായയുടെ ചികിത്സക്കുവേണ്ട ചെലവ് അയാളില്‍ നിന്നും ഈടാക്കണമെന്നുമാണ് ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ വിളി വന്നത് എസ്ഒ ടിപി സിങ്ങും സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് ഒരു യുവാവ് കയറി വന്നു, ഫോണിന്റെ അങ്ങേതലക്കല്‍ മനേക ഗാന്ധിയാണെന്ന് പറഞ്ഞ് ഫോണ്‍ തന്നു-ടിപി സിങ് പറഞ്ഞു.

പക്ഷെ സംസാരിച്ചത് മനേക ഗാന്ധിയാണോ എന്നുറപ്പില്ല. എന്തായാലും നായയെ ആക്രമിച്ച രമേഷ് വര്‍മ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ നായ ഇപ്പോള്‍ വെറ്ററിനറി ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: News, Lucknow, National, India, Uttar Pradesh, Dog, Arrest, Arrested, Police, Maneka Gandhi, UP: Man arrested for hurting dog after 'phone call from Maneka Gandhi'.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?