പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്‍പി

തിരുവനന്തപുരം: (www.kasargodvartha.com 22.06.2021) പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാ അത്ത് പള്ളിയില്‍ നടക്കും. 

വിടവാങ്ങിയത് മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്‍പി. 1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം  അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. ഭാര്യ- ആമിന, മക്കള്‍- തുഷാര, പ്രസൂന. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ വലപ്പാട് പോളിടെക്നികില്‍ നിന്ന് എഞ്ചനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് എ എം ഐ ഇയും പാസായി. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായിരുന്നു. 

Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Death, Obituary, Treatment, Famous poet and lyricist Poovachal Khader passed away

1972 -ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദര്‍ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു. 400ലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു. പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, ചാമരം, ചൂള, തകര, സന്ദര്‍ഭം, കായലും കയറും, ദശരഥം, താളവട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി. എഴുപത് എണ്‍പത് കാലഘട്ടത്തില്‍ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ ഖാദര്‍ കെ ജി ജോര്‍ജ്, പി എന്‍ മേനോന്‍, ഐവി ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു.

മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. ശര റാന്തല്‍ തിരി താഴും.., ഏതോ ജന്മ കല്പനയില്‍.., പൂ മാനമേ.., നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍..., മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ..., തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.

പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കവി പൂവച്ചല്‍ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്‌കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകള്‍ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയ രചയിതാവ് പൂവച്ചല്‍ ഖാദര്‍ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ മനസ്സില്‍ ഒരുപോലെ തത്തിക്കളിക്കുന്നതാണ്. 

അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങള്‍ക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങള്‍ കൊണ്ടും  ശ്രദ്ധേയനായി ഖാദര്‍.  രാമായണക്കിളി... ജയദേവകവിയുടെ... തുടങ്ങിയ ഗാനങ്ങള്‍ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Death, Obituary, Treatment, Famous poet and lyricist Poovachal Khader passed away



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?