കണ്ണൂരില്‍ ഒരു വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരിക്ക്
കണ്ണൂര്‍: (www.kvartha.com 13.06.2021) കണ്ണൂര്‍ കേളകത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടാനച്ഛന്‍ രതീഷിനെതിരെ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ടു മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: Child assaulted in Kannur, Kannur, News, Attack, Child, Injured, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment