തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടി സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു; ചേച്ചിയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയെന്ന് സഹോദരി


കൊച്ചി: (https://ift.tt/2UkP0Dk) ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടി സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെടുകയാണെന്നും സഹോദരി സ്നേഹ അറിയിച്ചു. ഫേസ്ബുകിലൂടെയാണ് സ്‌നേഹ ആരോഗ്യനില ഭേദമായി വരുന്നത് അറിയിച്ചത്. 

'അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി', എന്ന് സ്നേഹ കുറിച്ചു. 

ഈ മാസം 17നായിരുന്നു ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. 

News, Kerala, State, Kochi, Entertainment, Cinema, Actress, Director, Treatment, Social Media, Facebook, Health, Sandra Thomas has overcome critical condition


മലയാള ചലച്ചിത്ര നിര്‍മ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. മോഹന്‍ലാല്‍ അഭിനയിച്ച പെരുച്ചാഴിയായിരുന്നു അവസാനം നിര്‍മിച്ചത്. ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

 

 Keywords: News, Kerala, State, Kochi, Entertainment, Cinema, Actress, Director, Treatment, Social Media, Facebook, Health, Sandra Thomas has overcome critical condition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?