ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായി കാറ്ററിംഗ് സെർവീസുകാരും പാചക തൊഴിലാളികളും

കോട്ടയം: (www.kvartha.com 12.06.2021) സംസ്ഥാനത്തെ കോവിഡ് വർധനവ് മൂലമുണ്ടായ ലോക്ഡൗണിനെ തുടർന്ന് മറ്റെല്ലാ മേഖലയും പോലെ പ്രതിസന്ധിയിലായി കാറ്ററിംഗ് സെർവീസുകാരും പാചക തൊഴിലാളികളും. വി​വാഹങ്ങൾക്കും മറ്റു സൽകാരങ്ങൾക്കും നിയന്ത്രണം വന്നതോടെ നൂറുകണക്കിന് ആളുകളുടെ വരുമാനമാർഗമാണ് വഴിമുട്ടിയത്.

ചെറുതും വലുതുമായ ഒട്ടേറെ കാറ്ററിംഗ് സ്ഥാപനങ്ങൾ ജില്ലയിൽ ഉണ്ട്. ഇവരുടെ ഏറ്റവും തിരക്കേറിയ സീസൺ കൂടിയാണ് കോവിഡ് മൂലം ഇല്ലാതായത്. പാചകക്കാർ മുതൽ സെർവീസ് ജോലിക്കാർ വരെ ഈ കൂട്ടത്തിലുണ്ട്.

News, Kottayam, Kerala, State, Lockdown, COVID-19, Job, Catering services, Crisis,

സീസൺ മുന്നിൽകണ്ട് വായ്പയെടുത്ത ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങിയ പല സ്ഥാപനങ്ങളും
ഇപ്പോൾ കടക്കെണിയിലാണ്. തൊഴിലാളികൾക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന ആശങ്കയിലാണ് കാറ്ററിംഗ് നടത്തിപ്പുകാർ. സീസൺ തീരുന്നതോടെ ഇവരുടെ ഈ വർഷത്തെ പ്രതീക്ഷകൾക്കും കൂടിയാണ് അന്ത്യമാകുന്നത്.

കൂലിപണിയെടുക്കുന്നവർ മുതൽ കച്ചവടസ്ഥാപനങ്ങൾ വരെ ലോക്ഡൗൺ കാലത്ത് വരുമാനം നിലച്ച് വഴിമുട്ടിയിരിക്കുകയാണ്. ലോക്ഡൗൺ പിൻവലിച്ചാൽ മാത്രം പോരാ ജനജീവിതം സാധാരണഗതിയിൽ ആയാൽ മാത്രമേ ഇവർക്ക് ഇനി പിടിച്ചു നിൽക്കാനാവൂ.

keywords: News, Kottayam, Kerala, State, Lockdown, COVID-19, Job, Catering services, Crisis, Catering services and cooks in crisis due to lockdown.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?