നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ അറസ്റ്റിലായ ആന്റിവൈറസ് മാകഫീ സ്ഥാപകന്‍ ജോണ്‍ മാകഫി ജയിലില്‍ മരിച്ച നിലയില്‍; അന്ത്യം അമേരികയ്ക്ക് കൈമാറാന്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍


മാഡ്രിഡ്: (https://ift.tt/3d2q7ms) നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ അറസ്റ്റിലായ ആന്റിവൈറസ് മാകഫീ സ്ഥാപകന്‍ ജോണ്‍ മാകഫിയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസായിരുന്നു. ബാഴ്സിലോണയിലെ ജയിലില്‍ മാകഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ മാകഫിയെ അമേരികയ്ക്ക് കൈമാറാന്‍ സ്‌പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. 

ഇന്‍ഗ്ലന്‍ഡില്‍ ജനിച്ച മാകഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മാകഫിയുടെ കമ്പനിയാണ്. കമ്പനി പുറത്തിറക്കിയ മാകഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മാകഫി ആന്റിവൈറസ് കോടിക്കണക്കിന് കംപ്യുടറുകളില്‍ ഉപയോഗിക്കുന്നു. 

News, World, International, America, Spain, Business Man, Death, Obituary, Prison, Tax& Savings, Court Order, John McAfee, antivirus software pioneer, found dead in Spanish prison


പില്‍ക്കാലത്ത് മാകഫി കമ്പനിയെ ഇന്റല്‍ കമ്പനി വാങ്ങി. എക്കാലത്തും വിവാദ നായകനായിരുന്ന ജോണ്‍ മാകഫി നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.


Keywords: News, World, International, America, Spain, Business Man, Death, Obituary, Prison, Tax& Savings, Court Order, John McAfee, antivirus software pioneer, found dead in Spanish prison

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?