സ്ത്രീകൾക്ക് വേണ്ടി 'കാതോര്‍ത്ത്'; ഓൺലൈൻ സേവനത്തിൽ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ്, സേവനം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാനും

കാസർകോട്: (www.kasargodvartha.com 25.06.2021) സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മഹിളാ ശക്തി കേന്ദ്രം വഴി നടപ്പിലാക്കുന്ന 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവന പരിപാടിയിൽ പങ്കെടുത്ത് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

News, State, Kasaragod, Kerala, Minister, Women, Women-meet, Women's-video, Health-minister, Girl, 'Kathorth' for women; Minister Veena George participated in the online service and action plan to strengthen the service.


സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പൊലീസിന്റെ സേവനം എന്നിവയാണ് കാതോര്‍ത്ത് പോര്‍ടെല്‍ വഴി നല്‍കുന്നത്. ഈ സേവനത്തിനായി പോർടെലിൽ രജിസ്റ്റർ ചെയ്ത കാസർകോട് സ്വദേശിയായ യുവതിയുമായാണ് വീണ ജോർജ് നേരിട്ട് സംസാരിച്ചത്.

വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ ഐ എ എസ് കൗൺസിലിംഗ് സെക്ഷൻ വിലയിരുത്താനായി മന്ത്രിയോടൊപ്പം പങ്കെടുത്തിരുന്നു. കൗണ്‍സിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്. അതുപ്രകാരം അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും നിയമ സഹായത്തിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കൂടാതെ വനിത ശിശുവികസന വകുപ്പ് സംവിധാനവും ബോധവത്ക്കരണവും ശക്തിപ്പെടുത്താനായി ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതാണ്. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഉതകുന്ന അവബോധ പരിപാടികള്‍ സംഘടിപ്പിക്കും.

ലിംഗാവബോധം വര്‍ധിപ്പിക്കുന്നതിന് പൊതുജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഇതിലൂടെ നടത്തുന്നതാണ്. കാതോര്‍ത്ത് സേവനങ്ങള്‍ക്ക് പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സെര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വഴിയും 39 ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍ വഴിയും സേവനങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനം തേടേണ്ടതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാള്‍ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ എത്രയും വേഗം പോലീസ് സഹായം ലഭ്യമാക്കുന്നു. 48 മണിക്കൂറിനകം അവര്‍ക്ക് വേണ്ടി കൗണ്‍സിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപോയ്‌മെന്റ്, പൊലീസിന് വേണ്ടിയുള്ള അപോയ്‌മെന്റ് എന്നിവ എടുത്ത് നല്‍കുന്നു. രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ സേവനം അവരവരുടെ ആവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Keywords: News, State, Kasaragod, Kerala, Minister, Women, Women-meet, Women's-video, Health-minister, Girl, 'Kathorth' for women; Minister Veena George participated in the online service and action plan to strengthen the service.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?