വിൻഡീസിനെത്തിരെ പരമ്പര വിജയവുമായി ദക്ഷിണാഫ്രിക; ക്വിന്റണ്‍ ഡി കോക് മാൻ ഓഫ് ദി സീരീസ്
സെന്റ് ലൂസിയ: (www.kvartha.com 22.06.2021) വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക. 158 റണ്‍സിനായിരുന്നു ജയം. ദക്ഷിണാഫ്രികൻ താരം ക്വിന്റണ്‍ ഡി കോക് മാന്‍ ഓഫ് സീരീസയും കഗിസോ റബാദ മാന്‍ ഓഫ് ദ മാചുമായും തിരഞ്ഞെടുത്തു .
ടോസ് നേടി വിൻഡീസ് നായകൻ ബ്രാത്‌വൈറ്റ് ദക്ഷിണാഫ്രികയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക 298 റണ്‍സ് നേടി. 96 റണ്‍സ് നേടയി ക്വിന്റണ്‍ ഡി കോകായിരുന്നു ടോപ് സ്‌കോറര്‍. 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് മറ്റൊരു പ്രധാന സ്കോറർ. കെമര്‍ റോച്, കെയ്ല്‍ മയേഴ്‌സ് എന്നിവര്‍ വിന്‍ഡീസിനായി മൂന്ന് വികെറ്റ് വീതം നേടി.

എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് ഒന്നാം ഇന്നിങ്‌സ് 149 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 49 റണ്‍സ് നേടിയ ജെര്‍മെയ്ന്‍ ബ്ലാക് വുഡായിരുന്നു ഉയര്‍ന്ന സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ മൂന്ന് വികെറ്റും ലുംഗി എന്‍ഗിഡി, റബാദ, കേശവ് മഹാരാജ് എന്നിവര്‍ രണ്ടും വികെറ്റ് വീതവും വീഴ്ത്തി.
വാന്‍ ഡര്‍ ഡസന്‍ (75), റബാദ (40) എന്നിവർ തിളങ്ങിയ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക 174 റൺസിന് പുറത്തായി. കെ റോച് നാല് വികെറ്റും മയേഴ്‌സ് മൂന്നും വികെറ്റും സ്വന്തമാക്കി.
324 റണ്‍സായിരുന്നു വിന്‍ഡീസിന്റെ വിജയ ലക്ഷ്യം. എന്നാല്‍ കേശവ് മഹാരാജ് അഞ്ച് വികെറ്റ് നേടി കളം നിറഞ്ഞപ്പോൾ വിന്‍ഡീസ് ഇന്നിങ്‌സ് 165ന് അവസാനിച്ചു. കീറണ്‍ പവല (51) ആണ് ടോപ് സ്‌കോറര്‍. റബാദ മൂന്നും എന്‍ഗിഡി ഒരു വികെറ്റും എടുത്തു.
സ്‌കോര്‍: ദക്ഷിണാഫ്രിക 298 & 174. വെസ്റ്റ് ഇന്‍ഡീസ് 149 & 174
Keywords: News, Sports, Cricket, South Africa, World, West Indies, 2nd Test, Hat-trick, West Indies vs South Africa 2nd Test: Hat-trick for Maharaj as SA whitewash Windies.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment