പൊലീസും വനിതാ കമീഷനും ഇടപെട്ട് ബലാത്സംഗ കേസിൽ നീതി നിഷേധിച്ചു; ജോസഫൈന് എതിരെ ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി

തൃശൂര്‍: (www.kvartha.com 28.06.2021) തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി. പൊലീസും വനിതാ കമീഷനും ഇടപെട്ടാണ് ആ കേസിൽ നീതി നിഷേധിച്ചത്. തന്റെ സുഹൃത്തായ പെൺകുട്ടിയെ വീട്ടിൽ കയറിയാണ് ബലാത്സംഗം ചെയ്തത്. എന്നാൽ ആ കേസിൽ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെയും വനിതാ കമീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്റേയും ഭാഗത്ത് നിന്നുമുണ്ടായിരുന്നതെന്നാണ് മയൂഖ ആരോപിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണെന്നും മയൂഖ പറഞ്ഞു.

News, Thrissur, Olympics, Allegation, Molestation, Molestation attempt, Police, Case, Kerala, State, MC Josephine, Olympian Mayukha Johnny,

പൊലീസിൽ പരാതി കൊടുത്തപ്പോൾ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തുന്നു. വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശൂരിൽ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യൻ മയൂഖ ജോണി പൊലീസിനും വനിതാകമീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്.

Keywords: News, Thrissur, Olympics, Allegation, Molestation, Molestation attempt, Police, Case, Kerala, State, MC Josephine, Olympian Mayukha Johnny, Olympian Mayukha Johnny allegations against M C Josephine. 
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?