ഗംഗാ നദിയില്‍ മരം കൊണ്ടുണ്ടാക്കിയ പെട്ടിയിലടച്ച് ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞ്; ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ജാതകവും
ഗാസിപുര്‍: (www.kvartha.com 17.06.2021) ഗംഗാ നദിയില്‍ മരം കൊണ്ടുണ്ടാക്കിയ പെട്ടിയിലടച്ച് ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടില്‍ നിന്ന് പ്രദേശവാസിയായ തോണിക്കാരന്‍ ഗുല്ലു ചൗധരിക്കാണ് പെണ്‍കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.
ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുഞ്ഞുളളത് ഗുല്ലു കണ്ടത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജാതകവും പെട്ടിക്കകത്ത് ഉണ്ട്. ഗംഗാനദിയില്‍ നിന്നും ലഭിച്ച സമ്മാനമായതിനാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് തോണിക്കാരന്‍ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മാതാപിതാക്കളെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കുട്ടിയെ കണ്ടെത്തിയ തോണിക്കാരനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. പെണ്‍കുട്ടിയെ വളര്‍ത്തുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Keywords: Newborn Girl In Wooden Box Found Floating In Ganga, Rescued By Boatman, Child, News, River, Police, Hospital, Treatment, Chief Minister, National.
Powered by Info News For You

Comments
Post a Comment