പ്രകൃതിക്ഷോഭ ഫൻഡിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണം: എസ്ഡിപിഐ പ്രതിഷേധ പ്രകടനവും ധർണയും നടത്തി
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 08.06.2021) പ്രകൃതിക്ഷോഭ ഫൻഡിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് ആരോപണം. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും, ബിജെപി അംഗവുമായ പ്രമീളയ്ക്കെതിരെ പ്രതിഷേധിച്ച് എസ് ഡി പി ഐ. പ്രമീളയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.
പ്രകൃതിക്ഷോഭ ഫൻഡ് അനുവദിച്ച് ഉപഭോക്താവിൽ നിന്നും അര ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പ്രമീളയ്‌ക്കെതിരെ ആദ്യ ഘട്ടത്തിൽ എസ്ഡിപിഐ വിജിലൻസിൽ പരാതി നൽകുകയും മറ്റു നിയമ നടപടികളുമായി മുൻപോട്ട് പോവുകയും ചെയ്തിരുന്നു. തുടർന്ന് തട്ടിപ്പിനിരകളായ കുടുംബങ്ങൾ തന്നെ ഗ്രാമപഞ്ചയാത്ത് അംഗത്തിനെതിരെ രംഗത്ത് വരികയും, പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ എസ്ഡിപിഐ സമരവുമായി മുൻപോട്ട് വരികയായിരുന്നു.
ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും പ്രമീളയെ നീക്കണമെന്നും, ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് എസ്ഡിപിഐ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.
ജില്ലാകമിറ്റി അംഗവും, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റി പ്രസിഡന്റുമായ അഹ്‌മദ് ചൗക്കി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമിറ്റി അംഗങ്ങളായ ഹമീദ് എരിയാൽ, സമീർ ചൗക്കി, സവാദ് കല്ലങ്കൈ, റിയാസ് കുന്നിൽ, ലത്വീഫ് എരിയാൽ, മൊയ്‌ദീൻ കല്ലങ്കൈ, സിദ്ദീഖ് ചൗക്കി, അബ്ദുല്ല എരിയാൽ, അൻവർ കല്ലങ്കൈ, മുഹമ്മദ് കുന്നിൽ തുടങ്ങിയവർ പങ്കെടുത്തു.
Keywords: Mogral Puthur, Kasaragod, Kerala, News, Fund, SDPI, Protest, Panchayath, Bribe, BJP, District, Committee, Alleged bribery from natural disaster fund: SDPI protests.
Powered by Info News For You

Comments
Post a Comment