യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിശമന സേന


കോഴിക്കോട്: (https://ift.tt/2RZf9GT) തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങിയതോടെ രക്ഷകരായി അഗ്‌നിശമന സേന. 21കാരനായ നല്ലളം അമാം കുനിപ്പാടം സഫാദ് മന്‍സിലില്‍ സഫീദിനെയാണ് തെങ്ങിന് മുകളില്‍നിന്നു രക്ഷപ്പെടുത്തി താഴെയിറക്കിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് സ്വന്തം വീട്ടുവളപ്പിലെ തെങ്ങില്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് കയറുകയായിരുന്നു. എന്നാല്‍, ഇറങ്ങാന്‍ പറ്റാതെ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോയി. 

News, Kerala, State, Kozhikode, Technology, Help, Kozhikode Man Stuck in Coconut Tree, Rescued by Firefighters


അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ കെ അനൂപ് കോണിയുടെ സഹായത്താല്‍ തെങ്ങില്‍ കയറി താഴെയിറക്കി. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഹംസക്കോയ, ഹരീഷ്, രാഗിന്‍, ഡാനി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്പെടുത്തിയത്.

Keywords: News, Kerala, State, Kozhikode, Technology, Help, Kozhikode Man Stuck in Coconut Tree, Rescued by Firefighters

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?