മുസ്ലിം ലീഗ് നേതാവ് ബെള്ളിപ്പാടി മുഹമ്മദ് ഹാജി നിര്യാതനായി
ബോവിക്കാനം (www.evisionnews.co): മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ ബെള്ളിപ്പാടിയിലെ മുഹമ്മദ് ഹാജി എന്ന മമ്മു (77) മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. വാര്‍ഡ് മുസ്ലിം ലീഗിലും ജമാഅത്ത് കമ്മിറ്റിയിലും പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി ഭരവാഹിത്വം വഹിച്ചിട്ടുണ്ട്. മികച്ച കര്‍ഷകന്‍ കൂടിയാണ്.
ബീഫാത്തിമയാണ് ഭാര്യ. അബ്ദുല്ല ബെള്ളിപ്പാടി (എക്‌സൈസ് പ്രിവെന്റ് ഓഫീസര്‍) ബഷീര്‍, മുനീര്‍, ജമീല, റാബിയ മക്കളാണ്. മരുമക്കള്‍:സലീന, സുബൈദ,റസീന, നസീര്‍ അഹമ്മദ് മംഗളൂരു), അബ്ദുള്‍ ഖാദര്‍ (ആലംപാടി). സഹോദരങ്ങള്‍: ബീഫാത്തിമ, പരേതയായ നബീസ. മയ്യിത്ത് ബുധനാഴ്ച രാവിലെ ബെള്ളിപ്പാടി ജുമാമസ്ജിദില്‍ ഖബറടക്കും.
Powered by Info News For You

Comments
Post a Comment