ബിജെപിക്ക് വീണ്ടും തിരിച്ചടി; 'സി കെ ജാനു തന്നെ വിളിച്ചിരുന്നു കാര്യങ്ങളെല്ലാം ശരിയാക്കി', സംഘടന സെക്രടറി ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്
കണ്ണൂർ: (www.kvartha.com 26.06.2021) ബിജെപിയെ വീണ്ടും വെട്ടിലാക്കി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. സംഘടന സെക്രടറി എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ട് പ്രസീത അഴീക്കോട്. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നത് നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.
സികെ ജാനുവിന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും നൽകിയെന്നാണ് വെളിപ്പെടുത്തിയത്. ഇത് തെളിയിക്കാൻ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു. ബത്തേരിയിൽ വച്ച് പണം നൽകിയത് ബിജെപി സംഘടനാ സെക്രടറി എം ഗണേഷ് മുഖേനെയാണെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മാർച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെ ജാനുവിന് നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി കെ ജാനു സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിയെന്നും പ്രസീത പറഞ്ഞു. കോഴ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറിയെന്ന് പ്രസീത അറിയിച്ചു.
Keywords: News, Kannur, BJP, K Surendran, Party, Politics, Kerala, State, Allegation, Praseetha Azhikode, Organization secretary, Audio recording, Ganesh, Praseetha Azhikode releases audio recording with organization secretary Ganesh.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment