ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട സമ്മാനവുമായി വനിതാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ; നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും രണ്ട് സ്വർണ നാണയം സമ്മാനം

ഉപ്പള: (www.kasargodvartha.com 05.06.2021) ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട സമ്മാനവുമായി വനിതാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും രണ്ട് സ്വർണ നാണയം സമ്മാനം നൽകുമെന്നാണ് പ്രഖ്യാപനം.

                                                                       
Uppala, Kasaragod, Kerala, News, Club, Panchayath, Members, Photo, Manjeshwaram, Panchayat member Irfana Iqbal offers a special gift on World Environment Day.



മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും ക്ലബിനുമാണ് പാരിതോഷികം പ്രഖ്യാപിച്ച്‌ മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാം വാർഡ്‌ മെമ്പറുമായ ഇർഫാന ഇഖ്ബാൽ വ്യത്യസ്തയാകുന്നത്.

നാടും വീടും മാലിന്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ അതിനെ ശാസ്ത്രീയമായി സംസ്‌കരിച്ച്‌ മാതൃകയാകുന്ന മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു കുടുംബത്തിനും, പൊതു സ്ഥലം വൃത്തിയായി ശുചീകരിക്കുന്ന ക്ലബിനുമാണ് ഓരോ സ്വർണ നാണയം വാർഡ് മെമ്പർ സമ്മാനമായി നൽകുന്നത്.

കുടുംബാംഗങ്ങളോടൊപ്പം വീടും പരിസരവും വൃത്തിയാക്കുന്നതിന് മുൻപും, ശേഷവുമുള്ള ഫോടോ, പൊതു സ്ഥലം വൃത്തിയാക്കുന്ന ഫോടോ, വീട്ട് പറമ്പിൽ കുടുംബത്തോടൊപ്പം വൃക്ഷതൈകൾ നടുന്ന ഫോടോകൾ എന്നിവയിൽ ഏതെങ്കിലും ഒരു കാര്യം ചെയ്ത് വാർഡ് മെമ്പർ ഇർഫാനയുടെ +919633108200 വാട്സ്ആപ് നമ്പറിലേക്ക് നിങ്ങളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം മൂന്ന് ദിവസത്തിനകം അയച്ചു കൊടുക്കണം.

വിജയികളെ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ് പ്രഖ്യാപിക്കുമെന്നും പഞ്ചായത്ത് അംഗം കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Uppala, Kasaragod, Kerala, News, Club, Panchayath, Members, Photo, Manjeshwaram, Panchayat member Irfana Iqbal offers a special gift on World Environment Day.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?