ന്യൂസിലൻഡിന് ഇരട്ടിമധുരം; ടെസ്റ്റിൽ ഇൻഡ്യയെ പിന്നിലാക്കി കീവിസ് ഒന്നാം റാങ്കിൽ

ദുബൈ: (www.kvartha.com 14.06.2021) 22 വർഷത്തിന് ശേഷം ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിച്ച കീവിസിന് ഇരട്ടി മധുരം. വിജയത്തിനു പിന്നലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇൻഡ്യയെ മറിക്കടന്ന് കിവികൾ ഒന്നാം റാങ്കിലെത്തി. ന്യൂസീലൻഡിന് 123 റേറ്റിങ് പോയിന്റും ഇൻഡ്യക്ക് 121 റേറ്റിങ് പോയിന്റുമാണുള്ളത്. ഇൻഗ്ലൻഡ് 107 റൈറ്റിംഗ് പോയിന്റോടെ നാലാം സ്ഥാനത്താണ്.

108 പോയിന്റോടെ ഓസീസ് മൂന്നാം സ്ഥാനത്തും, 94 പോയിന്റോടെ പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണ്. റാങ്കിങ്ങിലെ ഈ മാറ്റവും പരമ്പര വിജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇൻഡ്യക്കെതിരേ കീവിസിന് ആത്മവിശ്വാസം വർധിപ്പിക്കും. ജൂൺ 18ന് സതാംപ്റ്റണിലാണ് ഫൈനൽ മത്സരം.

News, Sports, Dubai, ICC, New Zealand, Cricket Test, Cricket, World,

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇൻഗ്ലൻഡിനെ എട്ടു വികെറ്റിന് തോൽപ്പിച്ചാണ് ന്യൂസീലൻഡ് പരമ്പര നേടിയത്. 38 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് രണ്ട് വികെറ്റ് നഷ്ടത്തിൽ ചരിത്ര വിജയം സ്വന്തമാക്കി. ലോഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

Keywords: News, Sports, Dubai, ICC, New Zealand, Cricket Test, Cricket, World, ICC Rankings New Zealand Topple India to Become No 1 Ranked Test Team.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?