വീടുകളിലെത്തി അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി; യുവാവ് അറസ്റ്റില്‍

അഞ്ചല്‍: (www.kvartha.com 27.06.2021) വീടുകളിലെത്തി അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇടയം കരുപ്പോട്ടിക്കോണം മനോജ് ഭവനില്‍ മഹേഷ് (26) ആണ് അറസ്റ്റിലായത്. രോഗിയും വിധവയുമായ മധ്യവയസ്‌കയുടെ പരാതിയെ തുടര്‍ന്നാണ് മഹേഷിനെ കഴിഞ്ഞ ദിവസം അഞ്ചല്‍  പൊലീസ് അറസ്റ്റ് ചെയ്തത്.  

കരുപ്പോടിക്കോണം മേഖലയില്‍ കുറേ നാളായി മഹേഷ് ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ മദ്യപിച്ചെത്തി വീടുകളില്‍ കയറി അസഭ്യം പറയുകയും എതിര്‍ക്കുന്നവരെ കൈയേറ്റം ചെയ്യുന്നതായും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ മഹേഷിനെ റിമാന്‍ഡ് ചെയ്തു. 

News, Kerala, Arrest, Arrested, Police, Complaint, Man arrested for trespassing at home

Keywords: News, Kerala, Arrest, Arrested, Police, Complaint, Man arrested for trespassing at home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?