ഗൃഹപ്രവേശത്തിന് ഒരുദിവസം മുമ്പ് വീട് തീവച്ചു നശിപ്പിച്ച് അജ്ഞാതര്‍
തിരൂര്‍: (www.kvartha.com 03.06.2021) കൂട്ടായിയില്‍ ഗൃഹപ്രവേശത്തിന് ഒരുദിവസം മുമ്പ് വീട് തീവച്ചു നശിപ്പിച്ച് അജ്ഞാതര്‍. ചെറിയകത്ത് കുഞ്ഞന്‍ബാവയുടെ മകന്‍ മുനീറിന്റെ വീടാണ് ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച ഗൃഹപ്രവേശം നിശ്ചയിച്ച മുനീറും കുടുംബവും അതിനുള്ള ഒരുക്കം നടത്തുകയായിരുന്നു. ഇതിനിടയിലായിരുന്നു സംഭവം.
വീടിന്റെ ഒരുഭാഗം മേല്‍ക്കൂരയടക്കം കത്തിപ്പോയിട്ടുണ്ട്. ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള വ്യക്തിവിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.
Keywords: News, Kerala, Fire, House, Crime, Police, Complaint, Housewarming, House destroyed by fire a day before housewarming
Powered by Info News For You

Comments
Post a Comment