സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം: ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപ് തകർത്തെന്ന് അറബ് സഖ്യസേന

റിയാദ്: (www.kvartha.com 15.06.2021) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം.
എന്നാൽ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു.

സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് അല്‍ അറബിയ ടെലിവിഷന്‍ റിപോർട് ചെയ്തു. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അറബ് സഖ്യസേന വ്യക്തമാക്കി.

News, Riyadh, Saudi Arabia, Drone Attack, World, Saudi air defence, Houthi drone attack, Khamis Mushait,

ഞായറാഴ്ച അസീറിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് നേരെയും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ പതിച്ച് സ്‍കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Keywords: News, Riyadh, Saudi Arabia, Drone Attack, World, Saudi air defence, Houthi drone attack,  Khamis Mushait, Saudi air defence intercepts Houthi drone attack on Khamis Mushait.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?