ഉറ്റവർ കയ്യൊഴിഞ്ഞു ദുരിതത്തിലായ വയോധികന് സുഖവാസമൊരുക്കി പഞ്ചായത്തംഗത്തിന്റെ സാന്ത്വന സ്‌പർശം

മടിക്കൈ: (www.kasargodvartha.com 17.06.2021) ഉറ്റവർ കയ്യൊഴിഞ്ഞപ്പോൾ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന വയോധികന് സുരക്ഷിത ഇടമൊരുക്കി വാർഡ് മെമ്പർ മാതൃകയായി. മടിക്കൈയിലെ പഞ്ചായത്തിൽ വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന വയോധികനെയാണ് വാർഡ് മെമ്പറായ സുഹ്റ ഇടപെട്ട് പരവനടുക്കം സർകാർ അഗതി മന്ദിരത്തിലേക് മാറ്റിയത്. കോവിഡ് കാലത്ത് ഗൃഹ സന്ദർശനം നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ സുഹ്റയുടെ ശ്രദ്ധയിൽ പെട്ടത്.

                                                                       
Panchayat member provided accommodation to distressed old man.



മകളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് പറയുന്നു. ഇതേ തുടർന്ന് സുഹ്റ നിയമ സഹായം തേടി. സിപിഎം ബ്രാഞ്ച് സെക്രടറി സന്തോഷും ഷൈജുവും സഹായവുമായെത്തി. ജനമൈത്രി പൊലീസിൻ്റെ ഭാഗമായി ശൈലജയും ഇടപെട്ടു. വ്യാഴാഴ്ച വൈകീട്ടോടെ വയോധികൻ സംരക്ഷണ കേന്ദ്രത്തിലെത്തി.

Keywords: Kasaragod, Madikai, Kerala, News, Panchayath, Members, CPM, Police, Panchayat member provided accommodation to distressed old man.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?