തിരുവല്ലയില്‍ ഓടോ ടാക്‌സി കാറിലിടിച്ച് അപകടം; മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

തിരുവല്ല: (www.kvartha.com 24.06.2021) തിരുവല്ല മഞ്ഞാടിയില്‍ ഓടോ ടാക്‌സി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ രമേശന്റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം കൃതാര്‍ഥും വ്യാഴാഴ്ച രാവിലെ പൊന്നമ്മയും മരണപ്പെട്ടത്. 

വ്യാഴാഴ്ച അര്‍ധരാത്രി മാങ്ങാനം സ്വദേശി രമേശനും അദ്ദേഹത്തിന്റെ കുടുംബവും വിദേശത്ത് പോകുന്ന മകളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രമേശന് പുറമെ മകളായ ശ്രീകുട്ടി, ശ്രീകുട്ടിയുടെ മക്കളായ കീര്‍ത്തന (10), അശ്വ (രണ്ട് വയസ്), സുനി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ശ്രീകുട്ടിയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡികല്‍ കോളജിലേക്കും മാറ്റി.

News, Kerala, Accident, Death, Treatment, Hospital, Injured, Medical College, Auto taxi collided with car in Thiruvalla; Two died

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സുനിയെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അശ്വ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓടോ എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ പ്രഥമ പരിശോധനക്ക് ശേഷം ആശുപത്രി വിട്ടു.

Keywords: News, Kerala, Accident, Death, Treatment, Hospital, Injured, Medical College, Auto taxi collided with car in Thiruvalla; Two died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?