ജൂഹി ചൗള നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെ ആരാധകന്റെ പാട്ട്: കോടതിയലക്ഷ്യ കുറ്റം ചുമത്തി കേസെടുക്കാൻ നിർദേശിച്ചു
ന്യൂഡെൽഹി: (www.kvartha.com 03.06.2021) രാജ്യത്ത് 5ജി വയർലെസ് നെറ്റ്‍വർക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്‍കിയ ഹർജി ദില്ലി ഹൈകോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍. ഓൺലൈനായി കേസ് പരിഗണിക്കുന്നതിനിടെയാണ് ഇയാൾ ജൂഹിയുടെ പാട്ടുകൾ പാടിയത്. പിന്നാലെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് ജെ ആര്‍ മിധ നിര്‍ദേശിച്ചു.
ജൂഹി എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് ഇയാൾ ഓൺലൈനിൽ എത്തിയത്. പിന്നാലെ ഇയാളെ മ്യൂട് ചെയ്യാനും കോടതി കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കാനും ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ വീണ്ടും തിരികെ പ്രവേശിച്ച് ഇയാള്‍ പാട്ട് തുടരുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
1993ല്‍ പുറത്തിറങ്ങിയ 'ഹം ഹെ രഹി പ്യാര്‍ കേ' എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ട് പാടി, പിന്നീട് അയ്‌ന എന്ന സിനിമയിലെ 'മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി' എന്നതുള്‍പെടെയുള്ള പാട്ടുകളും പാടി.

അതേസമയം, സര്‍കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. 5 ജി വയർലെസ് നെറ്റ്‍വർക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈകോടതിയെ സമീപിച്ചത്.
5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനീകരമാണെന്ന പഠനം നടത്തണമെന്നാണ് ആവശ്യം. മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, National, India, Court, New Delhi, Actress, Entertainment, Online, Song, Case, Juhi Chawla, 5G case, When fans sang Juhi Chawla’s song in HC’s virtual hearing on the 5G case.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment