വനിത പൊലീസ് കോണ്‍സ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് പീഡിപ്പിച്ചു; വിവരമറിഞ്ഞ് വിവാഹബന്ധം വേര്‍പെടുത്തി നിയമപാലകനായ ഭര്‍ത്താവ്

ലഖ്‌നൗ: (www.kvartha.com 27.06.2021) ഉത്തര്‍പ്രദേശില്‍ വനിത പൊലീസ് കോണ്‍സ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് പീഡനത്തിനിരയാക്കി. സംഭവമറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി. മീററ്റിലെ ഒരു പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ യുവതിയാണ് ഭര്‍തൃപിതാവിന്റെ ക്രൂരതയ്ക്കിരയായത്.

Molested by father-in-law, woman constable gets triple talaq from husband in Meerut, Police, Molestation, Complaint, Case, Threatened, National

ഭര്‍തൃപിതാവും ഗാസിയാബാദില്‍ പി എ സി റിസര്‍വ് പൊലീസില്‍ ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പീഡിന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വനിത കോണ്‍സ്റ്റബിള്‍ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു. എന്നാല്‍ ഭാര്യയെ സഹായിക്കുന്നതിന് പകരം ഇയാള്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കി.

വനിതാ കോണ്‍സ്റ്റബിളായ യുവതിയും പൊലീസ് ഉദ്യോഗസ്ഥനായ ആബിദും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

വനിത കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ നസീര്‍ അഹമ്മദ്, ആബിദ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി മീററ്റ് എസ് പി വിനീത് ഭട് നഗര്‍ പറഞ്ഞു.

Keywords: Molested by father-in-law, woman constable gets triple talaq from husband in Meerut, Police, Molestation, Complaint, Case, Threatened, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?