നിരപരാധിത്വം തെളിഞ്ഞു: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ പിടിയിലായ മഞ്ചേരി സ്വദേശികൾ ഒന്നര വർഷത്തിന് ശേഷം നാടണഞ്ഞു

റിയാദ്: (www.kvartha.com 14.06.2021) സന്ദർശക വിസയിൽ റിയാദിലെത്തുകയും പിന്നീട് തെറ്റിദ്ധാരണയുടെ പേരിൽ ജയിലിലായ മലപ്പുറം മഞ്ചേരി സ്വദേശികൾ ഒന്നര വർഷത്തിന് ശേഷം നിരപരാധിത്വം തെളിയിച്ച് ജയിൽ മോചിതരായി.

കെഎംസിസിയുടെ സഹായത്തോടെയാണ് മൂവരും ജയിൽ മോചിതനായി നാടണഞ്ഞത്. രണ്ട് വർഷം മുമ്പാണ് ജോലി പരമായ കാര്യങ്ങൾക്ക് മഞ്ചേരി സ്വദേശികളായ മൂന്ന് പേർ ട്രാവൽ ഏജന്റ് നൽകിയ വിസിറ്റിംഗ് വിസയിൽ റിയാദിലെത്തിയത്.

എന്നാൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിന് സമീപമുള്ള മറ്റൊരു താമസ കേന്ദ്രത്തിൽ പൊലീസ് റെയ്‌ഡ്‌ നടക്കുന്നതിനിടെ തെറ്റിദ്ധാരണയുടെ പേരിൽ ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടിൽ നിന്ന് ബന്ധുക്കൾ വിവരമറിയിച്ചതനുസരിച്ച് സഊദി കെഎംസിസി റിയാദ് സെൻട്രൽ കമിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ സംഭവത്തിൽ ഇടപെടുകയും മാസങ്ങൾ നീണ്ട പോരാട്ടത്തിലൂടെ ഇവരെ ജയിലിൽ നിന്നും മോചിതരാക്കുകയുമായിരുന്നു. ട്രാവൽ ഏജന്റുമാർ നൽകുന്ന മേൽവിലാസമില്ലാത്ത വിസിറ്റിംഗ് വിസകളിൽ എത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ മൂന്ന് പേരുടെയും ജയിൽവാസം.

വസ്ത്ര വ്യാപാരികളായ മൂന്ന് പേരും മഞ്ചേരിയിലെ ഒരു ട്രാവൽസ് മുഖേനയാണ് വിസിറ്റിംഗ് വിസ സംഘടിപ്പിച്ചത് വിദേശത്ത് എത്തിയത്. ഇവർ താമസിച്ചിരുന്ന ബത്തയിലെ ഫ്‌ളാറ്റിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് റെയ്ഡ് നടന്നു. എട്ടോളം പേരെ അവിടെ നിന്ന് അറസ്റ്റ് ചെയ്തതോടൊപ്പം ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സന്ദർശക വിസയായതിനാൽ സ്‌പോൺസറുടെ നമ്പറോ മറ്റു വിവരങ്ങളോ നൽകാൻ ട്രാവൽസ് അധികൃതർ തയാറാവാത്തതാണ് ജാമ്യം ലഭിക്കാതെ ഏറെ കാലം ഇവർക്ക് ജയിലിൽ കഴിയേണ്ടിവന്നത്.

അതിനിടെ ഇവരുടെ ബന്ധുക്കൾ റിയാദ് കെഎംസിസിയുമായി ബന്ധപെട്ടു. ഇൻഡ്യൻ എംബസിയിലേക്കും പരാതി അയച്ചു. ഇത് പ്രകാരം കമ്യൂണിറ്റി വെൽഫെയർ പ്രവർത്തകൻ കൂടിയായ സിദ്ദീഖ് തുവ്വൂരിന് എംബസിയും കുടുംബവും വിഷയത്തിലിടപെടാൻ അനുമതി നൽകുകയായിരുന്നു.

Riyadh, News, Kerala, State, World, Jail, Manjeri residents,

രഹസ്യാന്വേഷണ വിഭാഗം, പൊലീസ്, ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കോടതി, ജയിൽ, ഡീപോർടേഷൻ സെന്റർ, ജവാസാത് എന്നീ വകുപ്പുകളിൽ നിരവധി തവണ കയറിയിറങ്ങി ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. റിയാദിലെ പ്രശസ്തനായ ക്രിമിനൽ വക്കീൽ ഉസാമ അൽഅംബറും ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ ജാമ്യത്തിലായിരുന്നു മൂവരുടെയും ജയിൽ മോചനം.

ഇവരുടെ വിസയിൽ കാണിച്ചിരുന്ന സ്‌പോൺസറെ ബന്ധപ്പെടാനുള്ള നമ്പർ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് സിദ്ദീഖ് പോലീസുമായി ബന്ധപ്പെട്ട് ജവാസാത്ത് ഓഫീസിൽ നിന്ന് സ്‌പോൺസറുടെ പ്രിന്റ് എടുപ്പിക്കുകയായിരുന്നു. പ്രിന്റിലെ സ്‌പോൺസറുടെ ഐഡി ഉപയോഗിച്ച് മൊബൈൽ നമ്പർ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഈ വിസ ഇഷ്യൂ ചെയ്തതതും ഇവർ മൂന്ന് പേരും റിയാദിലെത്തിയതുമൊന്നും സ്‌പോൺസർമാർ അറിയാതെയാണെന്ന് അറിഞ്ഞത്.

രണ്ട് പേർ ഒരു സ്‌പോൺസറുടെ കീഴിലും മൂന്നാമത്തെയാൾ മറ്റൊരു സ്‌പോൺസറുടെ കീഴിലുമായിരുന്നു. സ്‌പോൺസർമാരുമായി സിദ്ദീഖ് നിരന്തരം ബന്ധപ്പെട്ട് ഇവർ കെണിയിൽ അകപെട്ടതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. മക്കയിൽ സ്‌പോൺസറുടെ ഓഫീസിലുള്ള മാഹി സ്വദേശി ഗഫൂറും അദ്ദേഹത്തെ ഇക്കാര്യത്തിൽ സഹായിച്ചു.

അതിനിടെ നിയമപരമായി വിസ കാലാവധി തീർന്നതിനാൽ ഇവരെ അനധികൃത താമസക്കാരുടെ ഗണത്തിലും ഉൾപെടുത്തി. 15,000 റിയാൽ പിഴയും നാടുകടത്തലുമായിരുന്നു വിസ തീർന്നതിനാൽ ഇവർക്കുണ്ടായിരുന്ന ശിക്ഷ. എന്നാൽ വിധി നടപ്പാക്കാനായി വിരലടയാളമെടുത്തെങ്കിലും തർഹീലിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സിദ്ദീഖ് തുവൂർ കാര്യങ്ങൾ വേണ്ട രീതിയിൽ സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.

ഗഫൂറിന്റെ സഹായത്തോടെ സ്‌പോൺസർ ആവശ്യമായ രേഖകൾ നൽകിയതിനാൽ ജവാസാത്തിൽ നിന്ന് രണ്ടാഴ്ചത്തേക്ക് ഇവരുടെ മൂന്ന് പേരുടെയും സന്ദർശക വിസ പുതുക്കുകയും ബാക്കിയുള്ള എല്ലാ നിയമ നടപടികളും പൂർത്തിയാക്കി കഴിഞ്ഞ ദിവസം മൂന്നു പേരും നാട്ടിലേക്ക് തിരിച്ചു.

ഈ പ്രശ്നത്തിലൂടെ വിസിറ്റിംഗ് വിസയിൽ സഊദിയിലേക്ക് പുറപ്പെടുന്നതിന്റെ മുമ്പായി ജാഗ്രത പുലർത്തണമെന്നും നാട്ടിൽ നിന്നെടുക്കുന്ന വിസിറ്റിംഗ് വിസയെ കുറിച്ച് യാത്ര പുറപ്പെടുന്നവർ വ്യക്തമായി മനസിലാക്കേണ്ടതുണ്ടെന്നും എന്തെങ്കിലും നിയമ വിഷയങ്ങളിൽ അവിചാരിതമായി പിടിക്കപ്പെട്ടാൽ സ്‌പോൺസറെ ബന്ധപ്പെടാനുള്ള കൃത്യമായ വിവരങ്ങൾ കൈവശം ഉണ്ടാകണമെന്നും സിദ്ദീഖ് തുവൂർ ചൂണ്ടിക്കാട്ടി.

Keywords: Riyadh, News, Kerala, State, World, Jail, Manjeri residents, Manjeri residents were released from jail after a year and a half of proving their innocence.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?